ചിരകുമാരന്
Sunday 18 February 2018
നീ
തിരയെന്റെ ഓർമ്മകളിൽ
നഖചിത്രം വരയ്ക്കുംബോൾ
നിലാവൊരു പരവതാനി നീർത്തി
മെല്ലെയെൻ ചാരെയിരുന്നു
നിന്റെ ഗന്ധം തേടിവന്ന കാറ്റെന്റെ
തിരുമുറിവുകളിൽ ചുംബിച്ചകന്നു
ചച്രവാളസീമയിലൊരു താരകം
കണ്ണൂചിമ്മി നിന്റെ പേരുപറഞ്ഞു
Twilight shadow
The withering dreams,
my sunken hopes!
The ghost of the vintage winter
Thou, called me upon the horizon.
The waves kissed my wounds
The breeze wiped my tears
The falling night embraced
And blessed me with the shadow of twilight
പൊട്ടിച്ചിരികൾ
പൂക്ക ളെപ്പോലെ നീ ചിരിച്ചിരുന്നു
എന്നു നീ എനിക്കു വച്ച പുഷ്പചക്രത്തിൽ
അടക്കിപ്പിടിച്ച പൊട്ടിച്ചിരികൾ
തിരകൾ
നിന്റെ സ്നേഹം തിരകളാണെന്നു നീ പറഞ്ഞു
കടൽ ഉറങ്ങാറില്ലെന്നു ഞാൻ അറിഞ്ഞില്ല
നിഴലുകൾ
നിന്നെ തിരഞ്ഞു ഞാൻ
നിലാവിലെത്തുബ്ബോഴേക്കും
നിഴലുകൾ എന്നെ തിന്നു തീർത്തിരുന്നു
ആകാശം
പറക്കാൻ കൊതിച്ചു ഞാൻ
ചിറകു വിരിച്ചപ്പോഴാണറിയുന്നത്
ആകാശം നിന്റെ കൈക്കുള്ളിലാണെന്ന്
Friday 21 December 2012
നിനക്കായ്
ദിവ്യാനുരാഗത്തിന് തംബുരുമീട്ടുന്ന
നിളയുടെ മാനസ തീരങ്ങളില്‍
നിന് വിരല്‍ തുംബിൽനിന്നൂർന്നുവീണുറയുന്ന
മഞ്ഞിന് പരാഗമായ് ഞാന്‍ മയങ്ങി
Older Posts
Home
Subscribe to:
Posts (Atom)