Sunday 18 February 2018

നീ

തിരയെന്റെ ഓർമ്മകളിൽ നഖചിത്രം വരയ്ക്കുംബോൾനിലാവൊരു പരവതാനി നീർത്തിമെല്ലെയെൻ ചാരെയിരുന്നുനിന്റെ ഗന്ധം തേടിവന്ന കാറ്റെന്റെതിരുമുറിവുകളിൽ ചുംബിച്ചകന്നുചച്രവാളസീമയിലൊരു താരകംകണ്ണൂചിമ്മി നിന്റെ പേരുപറഞ്ഞു




Twilight shadow

The withering dreams,

my sunken hopes!

The ghost of the vintage winter

Thou, called me upon the horizon.

The waves kissed my wounds

The breeze wiped my tears

The falling night embraced

And blessed me with the shadow of twilight





പൊട്ടിച്ചിരികൾ


പൂക്ക ളെപ്പോലെ നീ ചിരിച്ചിരുന്നു
എന്നു നീ എനിക്കു വച്ച പുഷ്പചക്രത്തിൽ
അടക്കിപ്പിടിച്ച പൊട്ടിച്ചിരികൾ







തിരകൾ


നിന്റെ സ്നേഹം തിരകളാണെന്നു നീ പറഞ്ഞു

കടൽ ഉറങ്ങാറില്ലെന്നു ഞാൻ അറിഞ്ഞില്ല


നിഴലുകൾ










നിന്നെ തിരഞ്ഞു ഞാൻ
നിലാവിലെത്തുബ്ബോഴേക്കും
നിഴലുകൾ എന്നെ തിന്നു തീർത്തിരുന്നു

ആകാശം

               

പറക്കാൻ കൊതിച്ചു ഞാൻ 

ചിറകു വിരിച്ചപ്പോഴാണറിയുന്നത്

ആകാശം നിന്റെ കൈക്കുള്ളിലാണെന്ന് 

Friday 21 December 2012

നിനക്കായ്‌

ദിവ്യാനുരാഗത്തിന്‍ തംബുരുമീട്ടുന്ന

നിളയുടെ മാനസ തീരങ്ങളില്‍

നിന്‍ വിരല്‍ തുംബിൽനിന്നൂർന്നുവീണുറയുന്ന

 മഞ്ഞിന്‍ പരാഗമായ് ഞാന്‍ മയങ്ങി